മയോ: കൗണ്ടി മയോയിൽ വാഹനാപകടം. സംഭവത്തിൽ 40 വയസ്സുകാരന് ജീവൻ നഷ്ടമായി. ബൊഹോളയ്ക്ക് സമീപമുള്ള N5 ൽ പുലർച്ചെ 5.15 ഓടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചു.
കാറിൽ യാത്ര ചെയ്യുകയായിരുന്നു 40 കാരൻ. ഇതിനിടെ വാഹനം നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ അദ്ദേഹത്തിന് സംഭവ സ്ഥലത്ത് തന്നെ ജീവൻ നഷ്ടമായി.
Discussion about this post

