ഡബ്ലിൻ: ഇൻഷൂറൻസ് കമ്പനികൾ ബില്ലുകൾ അടയ്ക്കാത്തതിനെ തുടർന്ന് പൊതുമേഖലാ ആശുപത്രികൾക്ക് നഷ്ടം വൻ തുക. കഴിഞ്ഞ നാല് വർഷത്തിനിടെ 125.1 മില്യൺ യൂറോയുടെ ഇൻഷൂറൻസ് ക്ലെയിമുകളാണ് എഴുതിത്തള്ളപ്പെട്ടത്. പ്രതിവർഷം ദശലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ആശുപത്രികൾക്ക് ഉണ്ടാകുന്നത് എന്നാണ് പുതിയ റിപ്പോർട്ടുകൾ.
നാല് വർഷത്തിനിടെ എച്ച്എസ്ഇ ഇൻഷൂറൻസ് കമ്പനികൾക്ക് ക്ലെയിമുകൾ ശരിയായി സമർപ്പിക്കാത്തതിനാൽ 37.6 മില്യൺ യൂറോയുടെ തുക നഷ്ടമായി. പലപ്പോഴും ഇൻഷൂറൻസ് കമ്പനികൾ ബില്ലുകൾ അടയ്ക്കാത്തതിനെ തുടർന്ന് രോഗികൾക്ക് സേവനം സൗജന്യമാകുകയാണ്. ഈ വർഷം എച്ച്എസ്ഇയുടെ ബജറ്റ് 1 ബില്യണിലധികമായി ഉയരുകയാണ്. ഇതിനിടെയാണ് ഇൻഷൂറൻസ് കമ്പനികൾ ആശുപത്രികൾക്ക് നഷ്ടമുണ്ടാക്കുന്നതായുള്ള വിവരം പുറത്തുവന്നിരിക്കുന്നത്.

