ഡബ്ലിൻ: അയർലൻഡിൽ വിൽപ്പന നടത്തുന്ന സിഗരറ്റുകളിൽ പകുതിയിലധികവും തീരുവ അടയ്ക്കാത്തവ. ജപ്പാൻ ടുബാക്കോ ഇന്റർനാഷണൽ (ജെടിഐ) അയർലൻഡിന്റെ സർവ്വേയിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ. സർവ്വേയുടെ ഭാഗമായി അയ്യായിരം പാക്കറ്റുകൾ പരിശോധിച്ചു.
വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള സിഗരറ്റ് പാക്കറ്റുകൾ ആയിരുന്നു സർവ്വേയ്ക്കായി തിരഞ്ഞെടുത്തത്. തുടർന്ന് ഈ വർഷം ആദ്യം സർവ്വേ നടത്തുകയായിരുന്നു. ഇവയിൽ 57 ശതമാനം പാക്കറ്റുകളും നികുതി അടയ്ക്കാത്തവയാണ്. 14 ശതമാനവും വ്യാജ ഉത്പന്നമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ബ്രാൻഡ് ഉടമകളുടെ അനുമതിയില്ലാതെ നിർമ്മിക്കുന്ന സിഗരറ്റുകളാണ് വ്യാജ സിഗരറ്റുകൾ.
Discussion about this post

