ഡബ്ലിൻ: പ്രവാസി മലയാളികളിൽ ഓണത്തിന്റെ ഗൃഹാതുരതയുണർത്തുന്ന ഓണപ്പാട്ട് ‘ ഓണം ഓർമ്മയിലോണം’ റീലീസ് ചെയ്തു. യൂട്യൂബിലൂടെയാണ് പാട്ട് റിലീസ് ചെയ്തത്. ഇതിന് പുറമേ ടിഐഎ അയർലൻഡ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ ഈ പാട്ട് അവതരിപ്പിക്കുകയും ചെയ്തു. ഓഗസ്റ്റ് എട്ടിനായിരുന്നു പരിപാടി.
പേര് സൂചിപ്പിക്കുന്നത് പോലെ പഴയ ഓണത്തിന്റെ ഓർമ്മകളിലേക്ക് കേൾക്കുന്ന ഏതൊരാളെയും കൂട്ടിക്കൊണ്ട് പോകുന്ന വരികളാണ് പാട്ടിലുള്ളത്. അനിൽഫോട്ടോസ് ആൻഡ് മ്യൂസികിന്റെ 12ാമത്തെ ആൽബമാണ് ഇത്. കെ ആർ അനിൽ കുമാറാണ് ഗാനം രചിച്ചിരിക്കുന്നത്. നാടൻപാട്ട് കലാകാരൻ ഷൈൻ വെങ്കിടങ്ങാണ് ഗാനാലാപനം.
Discussion about this post

