ഡബ്ലിൻ: എം50 യിൽ ഉണ്ടായ വാഹനാപകടത്തിൽ അന്വേഷണം ആരംഭിച്ച് ഫിയോസ്രു. ഗാർഡ ഷിക്കോണയിൽ നിന്നും ലഭിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ 9 പേർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെയാണ് ഗാർഡ ഷിക്കോണയിൽ നിന്നും നിർദ്ദേശം ലഭിച്ചതെന്ന് ഫിയോസ്രൂ വ്യക്തമാക്കി. ഇത് സംബന്ധിച്ച് പ്രസ്താവനയും ഫിയോസ്രൂ പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം എം50 ജംഗ്ഷൻ 12 ൽ ഫിർഹൗസിന് സമീപമാണ് അപകടം ഉണ്ടായത്. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കൗമാരക്കാരായ എട്ട് പേർക്കും 20 വയസ്സുള്ള യുവാവിനുമാണ് സംഭവത്തിൽ പരിക്കേറ്റത്. രണ്ടാമത്തെ കാറിലുണ്ടായിരുന്ന വ്യക്തിയാണ് 20 കാരൻ. പരിക്കേറ്റ എല്ലാവരും ആശുപത്രികളിൽ ചികിത്സയിലാണ്.

