ഡബ്ലിൻ: ഇക്കുറി സമ്മറിൽ യാത്രികരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടവുമായി ഷാനൻ വിമാനത്താവളം. 10 ലക്ഷത്തിലധികം യാത്രികർ കടന്ന് പോയി. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ യാത്രികരുടെ എണ്ണത്തിൽ 11.5 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ എണ്ണത്തിലെ തുടർച്ചയായ വർധനവിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഈ വർഷം വാർസോ, മാഡ്രിഡ്, റോം, പോസ്നാൻ, ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിലേക്ക് അഞ്ച് പുതിയ റൂട്ടുകൾ കൂടി ചേർത്തിരുന്നു. ഇത് യാത്രികരുടെ എണ്ണം കൂടാൻ കാരണമായി. മെയ് മുതൽ ഓഗസ്റ്റ് വരെയുള്ള നാല് മാസത്തിനിടെ ഒരു ദശലക്ഷം യാത്രികർ കടന്ന് പോയത് ‘സുപ്രധാന നാഴികക്കല്ല്’ ആണെന്ന് വിമാനത്താവള ഡയറക്ടർ നിയാൽ കിയേൺസ് പറഞ്ഞു.

