ഡബ്ലിന്‍: ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷനിലെ (ഐഎംഒ) ഡോക്ടര്‍മാര്‍ പണിമുടക്കിലേക്ക്. സമരത്തെ അനുകൂലിച്ച് അംഗങ്ങള്‍ വോട്ട് ചെയ്തു. പുതിയ ശമ്പളകരാറില്‍ നീക്ക്പോക്കില്ലാത്തതില് പ്രതിഷേധിച്ചാണ് സമരം ചെയ്യുന്നത്.
സമരത്തില്‍ പങ്കെടുത്ത 94 ശതമാനം ഡോക്ടര്‍മാരും സമരത്തെ പിന്തുണച്ച് വോട്ട് ചെയ്തു. ഇവരില്‍ കണ്‍സള്‍ട്ടന്റുകള്‍, നോണ്‍ കണ്‍സള്‍ട്ടന്റ് ആശുപത്രി ഡോക്ടര്‍മാര്‍, പൊതുജനാരോഗ്യ ഡോക്ടര്‍മാര്‍, കമ്യൂണിറ്റി ഡോക്ടര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. സമരം ഏത് രീതിയില്‍ വേണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ദേശീയ കമ്മിറ്റികള്‍ ഇന്ന് യോഗം ചേരും.
Discussion about this post

