അർമാഗ്: കൗണ്ടി അർമാഗിൽ കാറിൽ തീപിടിത്തം. ഒരാൾക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. വിവരം ലഭിച്ചതിന് പിന്നാലെ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തുകയായിരുന്നു. തുടർന്ന് അണച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കാറിൽ സാങ്കേതിക പരിശോധന ഉൾപ്പെടെ നടത്തിയിട്ടുണ്ട്. കാർ പൂർണമായി നശിച്ചിട്ടുണ്ട്. കാറിൽ നിന്നും തീ പടർന്ന് തൊട്ടടുത്തുള്ള വ്യക്തിയുടെ വസ്തുവിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
Discussion about this post

