ഡബ്ലിൻ: ഡബ്ലിനിലെ കനോലി സ്റ്റേഷനിൽ വ്യാജ ബോംബ് കണ്ടെത്തി. ഇന്നലെ ആയിരുന്നു സംഭവം. യൂറോപ്യൻ യൂണിയൻ ഉച്ചകോടിയ്ക്കിടെ അസ്വസ്ഥത സൃഷ്ടിക്കുന്നതിന്റെ ഭാഗമായിട്ടാണ് വ്യാജ ബോംബ് സ്ഥാപിച്ചത് എന്നാണ് നിഗമനം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച ആയിരുന്നു ബോംബ് കണ്ടെടുത്തത്. കനോലി സ്റ്റേഷന്റെ ശുചിമുറികളിലൊന്നിലായിരുന്നു ബോംബ് ഉണ്ടായത്. വിവരം അറിഞ്ഞെത്തിയ ബോംബ് സക്വാഡ് ഉടൻ സ്ഥലം സീൽ ചെയ്ത് പരിശോധന നടത്തുകയായിരുന്നു. അതേസമയം കനോലി സ്റ്റേഷൻ ഒഴിപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികളിൽ നിന്നും പോലീസ് വിട്ടുനിന്നു.
Discussion about this post

