ഡബ്ലിൻ: അയർലൻഡിൽ അടുത്ത വാരം മുതൽ മഞ്ഞ് വീഴ്ച. തിങ്കളാഴച രാത്രി മുതൽ രാജ്യത്ത് മഞ്ഞ് വീഴ്ചയാരംഭിക്കുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. വരും ദിവസങ്ങളിൽ അയർലൻഡിൽ ന്യൂനമർദ്ദം രൂപപ്പെടുന്നതിനും സാധ്യതയുണ്ട്.
രാജ്യത്ത മഴയ്ക്കും കാറ്റിനും ന്യൂനമർദ്ദം ഇടയാക്കും. താപനില ഗണ്യമായി കുറയും എന്നതിനാൽ കൊണാച്ചിലെയും അൾസ്റ്ററിലെയും ഉയർന്ന പ്രദേശങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്താഴ്ച ശരാശരിയെക്കാളും അധികം മഴ ലഭിക്കുമെന്നാണ് പ്രവചനം. നാളെ രാവിലെ രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post

