ഡബ്ലിൻ: ഡബ്ലിനിലെ മെറിയോൺ സ്ക്വയറിൽ സ്ഫോടക വസ്തു കണ്ടെത്തി. ബോംബ് സ്ക്വാഡ് സ്ഥലത്ത് എത്തി ഇത് നിർവ്വീര്യമാക്കി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
പ്രതിരോധ സേന പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വൈകീട്ട് മെറിയോൺ സ്ക്വയറിലെ ഓഫീസ് കെട്ടിടത്തിൽ നിന്നുമാണ് സംശയാസ്പദമായ സ്ഫോടക വസ്്തു കണ്ടെത്തിയതെന്ന് സേന പ്രസ്താവനയിൽ അറിയിച്ചു. ബോംബ് സ്ക്വാഡ് സ്ഥലത്ത് എത്തി ഇത് നിർവ്വീര്യമാക്കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്നും പ്രതിരോധ സേന അറിയിച്ചു.
Discussion about this post

