കൊല്ലം ; വിദേശത്ത് വച്ച് പുത്തൻ തുറ സ്വദേശിനിയായ അഞ്ജുവിന് ക്രൂരമായി മർദ്ദനമേറ്റ സംഭവത്തിൽ ഭർത്താവ് നന്ദു അറസ്റ്റിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് നീണ്ടകര സ്വദേശിയായ നന്ദുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തായിരുന്ന ഇയാൾക്കായി പൊലീസ് തിരച്ചിൽ നോട്ടീസ് ഇറക്കിയിരുന്നു. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ നന്ദുവിനെ ഷാഡോ പൊലീസ് തടഞ്ഞ് വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സ്ത്രീധനം കുറഞ്ഞതിന്റെ പേരിലാണ് ഭർത്താവും , ഭർതൃവീട്ടുകാരും ക്രൂരമായി പീഡിപ്പിച്ചത് . ജൂലൈ 27 നായിരുന്നു നന്ദുവും, അഞ്ജുവും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞ് ആഴ്ച്ചകൾക്കുള്ളിൽ തന്നെ സ്ത്രീധനം കുറഞ്ഞു പോയെന്ന് പറഞ്ഞ് നന്ദുവും , വീട്ടുകാരും അഞ്ജുവിനെ മാനസികമായി പീഡിപ്പിക്കുന്നുണ്ടായിരുന്നു.
പിന്നീട് സൗദിയിലെ ജോലിസ്ഥലത്തേയ്ക്ക് കൊണ്ടുപോയ അഞ്ജുവിനെ കുക്കറും, ലാപ്പ്ടോപ്പിനെ ചാർജറും, അടുക്കള ഉപകരണങ്ങളും ഉൾപ്പെടെ വച്ച് നിരന്തരം മർദ്ദിച്ചുവെന്നാണ് പരാതി. ക്രൂരമർദ്ദനമേറ്റ് ശരീരമാസകലം മുറിവുകളുമായി സെപ്റ്റംബർ 30 ന് നാട്ടിലെത്തിയ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

