ഡബ്ലിൻ: തായ്ലൻഡിലെ ഫുക്കറ്റിൽ ഐറിഷ് പൗരനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെയായിരുന്നു യാവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ തുടരുകയാണ്.
ഐറിഷ് വിദേശകാര്യവക്താവാണ് മരണവിവരം പുറത്തുവിട്ടത്. മരണകാരണം സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ വ്യക്തമല്ല. യുവാവിന്റെ കുടുംബത്തിന്റെ കോൺസുലാർ സഹായം നൽകിവരികയാണെന്ന് അധികൃതർ അറിയിച്ചു.
Discussion about this post

