ഡബ്ലിൻ: ജനമനസ്സിൽ തിളക്കം മങ്ങി ഫിയന്ന ഫെയിൽ. പാർട്ടിയുടെ ജനപിന്തുണയിൽ കുറവ് വന്നിട്ടുണ്ടെന്നാണ് സൺഡേ ഇൻഡിപെൻഡന്റ്/അയർലൻഡ് തിങ്ക്സ് പോളിൽ നിന്നും വ്യക്തമാകുന്നത്. പ്രധാനമന്ത്രി മീഹോൾ മാർട്ടിന്റെ ജനപ്രീതിയിലും ഇടിവ് സംഭവിച്ചിട്ടുണ്ട്.
മീഹോൾ മാർട്ടിന്റെ ജനപ്രീതിയിൽ ഒരു പോയിന്റ് ഇടിവ് സംഭവിച്ച് 16 ശതമാനമായി. നേരത്തെ 2024 മെയ് മാസത്തിലാണ് ഫിയന്ന ഫെയ്ലിന്റെ ജനപിന്തുണയിൽ ഇത്രയേറെ കുറവ് ഉണ്ടായത്. ഫിൻ ഗെയ്ലിന്റെ ജനപിന്തുണ മാറ്റമില്ലാതെ 20 ശതമാനമായി തുടരുകയാണ്. അതേസമയം സിൻ ഫെയ്ൻ ഒരു പോയിന്റ് ഉയർന്ന് 20 ശതമാനത്തിലെത്തി. സോഷ്യൽ ഡൊമോക്രാറ്റുകളുടെ പിന്തുണയിൽ 10 ശതമാനത്തിന്റെ കുറവ് സംഭവിച്ചിട്ടുണ്ട്.

