ഡബ്ലിൻ: കുപ്രസിദ്ധ കുറ്റവാളി ഡാനിയൽ കിനഹാന്റെ വരവിനായി തയ്യാറെടുപ്പുകൾ ആരംഭിച്ച് ഐറിഷ് പോലീസ് സേന. രാജ്യത്തെ ഏറ്റവും സുരക്ഷിതമായ ജയിലായ പോർട്ട്ലാവോയിസിൽ കിനഹാനായി പ്രത്യേക സജ്ജീകരണങ്ങളോട് കൂടിയ സെല്ല് തയ്യാറാക്കി. കിനഹാനുമായുള്ള യാത്രകൾക്കായി ബോംബ് പ്രൂഫ് വാനും ഗാർഡ വാങ്ങിയിട്ടുണ്ട്. വരും ആഴ്ചകളിൽ കിനഹാനെ റിമാൻഡ് ചെയ്യുമെന്നാണ് കരുതുന്നത്.
കിനഹാനെ പാർപ്പിക്കുന്ന ജയിലിൽ ജിമ്മും ലൈബ്രറിയും ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കിനഹാനെ റിമാൻഡ് ചെയ്യുകയാണെങ്കിൽ നേരെ ഇവിടേയ്ക്ക് എത്തിക്കും. മറ്റ് തടവുകാരുമായി ബന്ധമില്ലാത്ത രീതിയിൽ ആയിരിക്കും കിനഹാനെ പാർപ്പിക്കുക. മേഖലയിൽ കൂടുതൽ പോലീസിനെയും വിന്യസിക്കും

