ഡബ്ലിൻ: ഡബ്ലിനിലെ ഡൻസിങ്ക് അർബൻ ക്വാർട്ടർ പദ്ധതിയ്ക്കെതിരെ പ്രതിഷേധം കനക്കുന്നു. പദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞ ആഴ്ച അനുമതി ലഭിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമാകുന്നത്. വിഷയത്തിൽ രാഷ്ട്രീയക്കാരും രണ്ടുതട്ടിലായിരിക്കുകയാണ്.
ഫിൻഗൽ കൗണ്ടി കൗൺസിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയ്ക്കെതിരെ നേരത്തെ തന്നെ പ്രദേശവാസികളിൽ നിന്നും എതിർപ്പുയർന്നിരുന്നു. എന്നാൽ ഇത് വകവയ്ക്കാതെ പദ്ധതിയുമായി കൗൺസിൽ മുന്നോട്ടുപോകുകയായിരുന്നു. 45,000 പേർക്ക് താമസസൗകര്യം ഒരുക്കുകയാണ് കൗൺസിലിന്റെ ലക്ഷ്യം. എന്നാൽ ഇത് അടിസ്ഥാനസൗകര്യങ്ങൾക്ക് മേൽ കൂടുതൽ സമ്മർദ്ദത്തിന് കാരണം ആകുന്നുവെന്നാണ് ഉയരുന്ന വാദം. റോഡുകൾ തിരക്കേറിയതാകും. സ്കൂളുകൾ ആശുപത്രികൾ മറ്റ് സേവനങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നും വിമർശകർ വ്യക്തമാക്കുന്നു.

