ടിപ്പററി: കൗണ്ടി ടിപ്പററിയിലെ സ്ലീവെനമോണിലെ പർവ്വതത്തിൽ ഉണ്ടായ കാട്ടുതീ അണയ്ക്കാനുള്ള അഗ്നിശമനസേനാംഗങ്ങളുടെ പ്രവർത്തനങ്ങൾ തുടരുന്നു. കാട്ടുതീ വലിയൊരു പ്രദേശത്തേയ്ക്ക് വ്യാപിച്ചതിനാൽ അതിവേഗത്തിലാണ് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. മേഖലയിൽ അനുഭവപ്പെടുന്ന കാറ്റ് രക്ഷാപ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്.
തിങ്കളാഴ്ചയാണ് പ്രദേശത്ത് കാട്ടുതീ റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച കാറ്റിനെ തുടർന്ന് കോയിൽറ്റെ വനത്തിലേക്ക് തീ പടരുകയായിരുന്നു. ഇവിടെ നിന്നും മറ്റുള്ള മേഖലയിലേക്ക് തീ പടരാതിരിക്കാനുള്ള പരിശ്രമങ്ങളാണ് അഗ്നിശമന സേന നടത്തുന്നത്. പ്രദേശത്തെ സ്ഥിതിഗതികൾ സേന സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് അഗ്നിശമനസേന അറിയിച്ചു.

