കിൽക്കെന്നി: കൗണ്ടി കിൽക്കെന്നിയിൽ വാനിടിച്ച് യുവാവ് കൊല്ലപ്പെട്ടു. ബുധനാഴ്ച ഫ്രെഷ്ഫോർഡിൽ രാവിലെയോടെയായിരുന്നു സംഭവം. യുവാവിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അരിഗാൻ ബ്രിഡ്ജ് മേഖലയിലായിരുന്നു സംഭവം. നടന്ന് പോകുകയായിരുന്നു യുവാവ്. ഇതിനിടെ വാൻ അദ്ദേഹത്തെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ വാട്ടർഫോർഡിലാണ് സൂക്ഷിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ റോഡ് അടച്ചിട്ടു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഗാർഡ വ്യക്തമാക്കി. അപകടത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടേണ്ടതാണ്.

