ഡബ്ലിൻ: അയർലൻഡിൽ സംഗീത പരിപാടിയുമായി പ്രമുഖ ഓസ്ട്രേലിയൻ ഗായിക ഡെൽറ്റ ഗുഡ്രെം. രാജ്യത്ത് രണ്ട് സംഗീതപരിപാടിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത വർഷം മാർച്ചിൽ ഡെൽറ്റയുടെ യൂറോപ്യൻ പര്യടനമുണ്ട്. ഈ വേളയിൽ ഇവർ അയർലൻഡിലും എത്തും.
ഡബ്ലിനിലും ബെൽഫാസ്റ്റിലുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. മാർച്ച് ഒന്നിന് ഡബ്ലിനിലെ ദി അക്കാദമിയിലും, ബെൽഫാസ്റ്റിലെ ലാ സിഗാലെയിലും പരിപാടി അവതരിപ്പിക്കും. പരിപാടികളുടെ ടിക്കറ്റുകൾ ജൂലൈ 24 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ നൽകപ്പെടും. ടിക്കറ്റ് മാസ്റ്ററുകൾ വഴി ടിക്കറ്റുകൾ സ്വന്തമാക്കാം. ടിക്കറ്റുകൾക്ക് 39.20 യൂറോയാണ് വില. ഇതിന് പുറമേ 12.5 ശതമാനം സർവ്വീസ് ചാർജും ഉണ്ടായിരിക്കും.

