ലെറ്റർകെന്നി: ഗതാഗതനിയമ ലംഘനം നടത്തിയ രണ്ട് യുവാക്കളെ വാഹനമോടിക്കുന്നതിൽ നിന്നും അയോഗ്യരാക്കി ലെറ്റർകെന്നി ജില്ലാ കോടതി. ഇൻഷൂറൻസില്ലാതെ വാഹനമോടിച്ച കുറ്റത്തിനാണ് ഇരുവർക്കും ശിക്ഷവിധിച്ചിരിക്കുന്നത്. 24 കാരനും പാർക്ക് സ്ട്രീറ്റിലെ താമസക്കാരനുമായ ഇസ്സെ ഇഡോ , ടാലയിൽ നിന്നുള്ള ഇയോസിഫ് ഡോണിയ (40) എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.
ഈ വർഷം ജനുവരി 18 നാണ് ഇൻഷൂറൻസ് ഇല്ലാതെ വാഹനമോടിച്ച കുറ്റത്തിന് ലോവർ മെയ്ൻ സ്ട്രീറ്റിൽവച്ച് ഇഡോയെ പിടികൂടിയത്. പിന്നാലെ പോലീസ് നിയമനടപടി സ്വീകരിക്കുകയായിരുന്നു. കോടതി ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും ഇഡോ ഇൻഷൂറൻസ് ഹാജരാക്കിയിരുന്നില്ല.
കഴിഞ്ഞ വർഷം ജൂൺ 14 ന് ആണ് കിൽമാക്രെനിൽവച്ച് ഡോണിയ അറസ്റ്റിലായത്. കാർ ഇൻഷ്വർ ചെയ്തിട്ടില്ലെന്ന് ഡോണിയ സമ്മതിയ്ക്കുകയായിരുന്നു.

