മീത്ത്: കൗണ്ടി മീത്തിൽ ആക്രമണത്തിനിരയായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കൗമാരക്കാരൻ മരിച്ചു. നാവനിൽവച്ച് കഴിഞ്ഞ മാസം 21 ന് ആയിരുന്നു കൗമാരക്കാരൻ ആക്രമണത്തിന് ഇരയായത്. സാരമായി പരിക്കേറ്റ കുട്ടി ബ്യൂമൗണ്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ജൂൺ 21 ന് വാട്ടർഗേറ്റ് സ്ട്രീറ്റിൽ വച്ചായിരുന്നു കൗമാരക്കാരന് നേരെ ആക്രണം ഉണ്ടായത്. സാരമായി പരിക്കേറ്റ കുട്ടിയെ ദ്രോഗെഡയിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി ബ്യൂമൗണ്ട് ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് ബുധനാഴ്ച ആയിരുന്നു കുട്ടിയ്ക്ക് ജീവൻ നഷ്ടമായത്. കുട്ടിയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ 30 വയസ്സുള്ള പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

