ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലുണ്ടായ കത്തിക്കുത്തുമായി ബന്ധപ്പെട്ട് രണ്ട് പേർക്കെതിരെ കേസ് എടുത്ത് പോലീസ്. ഫോർട്ട്വില്യം പാർക്ക് മേഖലയിൽ ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ടാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി 8.40 ഓടെ ആയിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
തലയ്ക്കും കൈയ്ക്കുമാണ് യുവാവിന് പരിക്കേറ്റത്. സംഭവത്തിൽ മൂന്ന് പുരുഷന്മാരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. പോലീസ് സ്റ്റേഷനിൽ എത്തിച്ചതിന് ശേഷം ഇതിൽ കേസ് എടുത്ത രണ്ട് പേർ മാത്രം പോലീസിനെ ആക്രമിക്കുകയായിരുന്നു. ഇതോടെയാണ് നടപടി സ്വീകരിച്ചത്. 31 ഉം 22 ഉം വയസ്സുള്ളവർക്കെതിരെയാണ് കേസ് എടുത്തത്. ഇവർക്കെതിരെ വിവിധ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

