കോർക്ക്: കൗണ്ടി കോർക്കിൽ വൻ ലഹരിവേട്ട. വൻ കഞ്ചാവ് ശേഖരം പിടികൂടി. തിങ്കളാഴ്ച ഇന്റലിജൻസിന്റെ നേതൃത്വത്തിൽ നടന്ന ദൗത്യത്തിൽ ആയിരുന്നു വൻ തുകയുടെ ലഹരിശേഖരം പിടികൂടിയത്.
റവന്യൂ, ഗാർഡ നാഷണൽ ഡ്രഗ്സ് ആൻഡ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോ കോർക്ക് സിറ്റി ഡിവിഷണൽ ഡ്രഗ്സ് യൂണിറ്റ് എന്നിവർ ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഏകദേശം 83.5 കിലോഗ്രാം ഹെർബൽ കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവത്തിൽ 30 വയസ്സുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഞ്ചാവ് ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
Discussion about this post

