ഡബ്ലിൻ: അയർലൻഡിൽ പൊതുമേഖലയിലെ ജീവനക്കാർ സമരത്തിലേക്ക്. എസ്ഐപിടിയുവിലെ അംഗങ്ങളാണ് സമരത്തിനായി തയ്യാറെടുക്കുന്നത്. ഇത് സംബന്ധിച്ചുള്ള വോട്ടെടുപ്പിനായുള്ള നടപടികൾ സംഘടന ആരംഭിച്ചു.
ശമ്പള കരാറുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടർന്നാണ് അംഗങ്ങൾ സമരത്തിനൊരുങ്ങുന്നത്. ശമ്പളകരാറിൽ അർത്ഥവത്തായ ചർച്ചകൾ ആരംഭിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് യൂണിയൻ ആരോപിച്ചു. ശമ്പള കരാർ കഴിഞ്ഞ ആഴ്ച അവസാനിച്ചു. എന്നാൽ ഇത് തുടരുന്നകാര്യത്തിൽ ഇതുവരെ ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്നും സംഘടന ആരോപിച്ചു. ജൂൺ 30 വരെ ആയിരുന്നു ശമ്പളകരാർ അവസാനിച്ചത്.
Discussion about this post

