ഡബ്ലിൻ: അയർലൻഡിൽ വീണ്ടും അന്തരീക്ഷ താപനില 30 ഡിഗ്രിയിലേക്ക്. അടുത്ത വാരം രാജ്യത്ത് അന്തരീക്ഷ താപനിലയിൽ വലിയ വർധനവ് ഉണ്ടാകുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഉയർന്ന മർദ്ദത്തിന്റെ സ്വാധീനമാണ് സ്ഥിരതയുള്ള വെയിലുള്ള കാലാവസ്ഥയ്ക്ക് കാരണം ആകുന്നത്.
കഴിഞ്ഞ മാസം അവസാനമായപ്പോഴേയ്ക്കും അന്തരീക്ഷ താപനില 30 ഡിഗ്രി പിന്നിട്ടിരുന്നു. എന്നാൽ കഴിഞ്ഞ വാരം സമ്മിശ്ര കാലാവസ്ഥ ആയിരുന്നു അനുഭവപ്പെട്ടത്. ഈ കാലാവസ്ഥ തുടരുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് വീണ്ടും താപനില 30 ഡിഗ്രിയിലേക്ക് ഉയരുന്നത്. ഈ മാസം മുഴുവൻ സമ്മിശ്ര കാലാവസ്ഥ ആയിരിക്കുമെന്ന് മെറ്റ് ഐറാൻ പ്രവചിക്കുന്നു. അതിശക്തമായ വെയിൽ, മഴ, ഇടിമിന്നൽ എന്നിവ ഉണ്ടായേക്കാം.
Discussion about this post

