ഡബ്ലിൻ: അയർലൻഡിന് അഭിമാനമായി ശാസ്ത്രജ്ഞൻ അഡ്രിയാൻ ഹിൽ. അന്താരാഷ്ട്ര അവാർഡിന് അർഹനായി. മലേറിയ വാക്സിൻ വികസിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങളിൽ പങ്കാളിയായതിനാണ് അദ്ദേഹത്തെ അംഗീകാരം തേടിയെത്തിയത്.
ഡബ്ലിൻ സ്വദേശിയായ അഡ്രിയാന്‍ യൂറോപ്യൻ ഇൻവെന്റർ അവാർഡാണ് ലഭിച്ചത്. ഡബ്ലിൻ ട്രിനിറ്റി കോളേജിൽ നിന്നും പഠനം പൂർത്തിയാക്കിയ അദ്ദേഹം ഡിഎച്ച്ഡി പഠനത്തിനായി ഓസ്ഫോർഡിൽ ചേരുകയായിരുന്നു. മനുഷ്യന്റെ ജനിതക ശാസ്ത്രവുമായി ബന്ധപ്പെട്ട് ആയിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം.
Discussion about this post

