ക്ലെയർ: കൗണ്ടി ക്ലെയറിൽ അണ്ടർ 15 മത്സരത്തിനിടെ റഫറി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് ക്ലെയർ ജിഎഎ കൗണ്ടി ബോർഡ് ചെയർമാൻ കീരൻ കീറ്റിംഗ്. റഫറിയ്ക്കുനേരെയുണ്ടായ ആക്രമണം നിരാശജനകമാണെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച രാത്രിയായിരുന്നു മത്സരത്തിനിടെ റഫറി ആക്രമിക്കപ്പെട്ടത്.
മത്സരങ്ങൾ മികച്ച രീതിയിൽ നടത്തുന്നതിനായി വളരെയേറെ മാറ്റങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്. എന്നിട്ടും ഇത്തരമൊരു സംഭവം നടന്നത് അങ്ങേയറ്റം നിരാശാജനകമാണ്. റഫറിയുമായുള്ള ഇടപെടലുകൾക്ക് ഉൾപ്പെടെ പുതിയ നിയമങ്ങൾ ഫുട്ബോൾ അവലോകന കമ്മിറ്റി കൊണ്ടുവന്നിരുന്നു. ഇതെല്ലം മത്സരങ്ങൾ മെച്ചപ്പെടുത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ സംഭവം മുൻകാലങ്ങളെ ഓർമ്മിക്കുന്നതാണെന്നും കീരൻ കീറ്റിംഗ് കൂട്ടിച്ചേർത്തു.

