ഡബ്ലിൻ: അയർലൻഡിൽ ജീവനക്കാർക്കായുള്ള പുതിയ വിരമിക്കൽ അവകാശങ്ങൾ പ്രാബല്യത്തിൽ. ഇന്ന് മുതലാണ് അവകാശങ്ങൾ പ്രാബല്യത്തിൽവന്നത്. ഇനി മുതൽ 66 വയസ്സിന് താഴെയാണെങ്കിലും കരാർ പ്രകാരം വിരമിക്കേണ്ടതില്ല. പകരം യോഗ്യരെങ്കിൽ ജോലിയിൽ തുടരാം.
അയർലൻഡിൽ പെൻഷൻ പ്രായം എന്നത് 66 വയസ്സാണ്. എന്നാൽ കരാർ പ്രകാരം ആയിരക്കണക്കിന് ജീവനക്കാർക്ക് 1 വർഷം മുൻപ് അതായത് 65 വയസ്സിൽതന്നെ വിരമിക്കേണ്ടതായി വരുന്നു. ഈ നിർബന്ധിതമായ അവസ്ഥ നീക്കുന്നതാണ് പുതിയ വ്യവസ്ഥകൾ.
Discussion about this post

