ഡബ്ലിൻ: നിലവിലെ പ്രതികൂല കാലാവസ്ഥയിൽ ജനങ്ങൾക്ക് മുന്നറിയിപ്പുമായി
സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലും ഡൺ ലാവോഘെയർ-റാത്ത്ഡൗൺ കൗണ്ടി കൗൺസിലും. പുറത്തേക്കിറങ്ങുമ്പോൾ ജാഗ്രതാ പാലിക്കണമെന്ന് ഇരു കൗൺസിലുകളും അറിയിച്ചു. ശക്തമായ ഇടിമിന്നലിനും ചൂടിനും സാധ്യതയുള്ള മണിക്കൂറുകളിലൂടെയാണ് അയർലൻഡ് നിലവിൽ കടന്ന് പോകുന്നത്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
നിലവിലെ കാലാവസ്ഥാ സാഹചര്യങ്ങളെക്കുറിച്ച് നാഷണൽ സിവിയർ വെതർ ആൻഡ് ഫ്ളഡിംഗ് കോർഡിനേഷൻ ഗ്രൂപ്പ് വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇത് പങ്കുവച്ചുകൊണ്ടായിരുന്നു കൗൺസിലുകൾ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയത്. രണ്ട് ദിവസങ്ങളിലെ കാലാവസ്ഥയെക്കുറിച്ച് അവലോകനം ചെയ്യുന്നതിനായും പ്രതികൂല സാഹചര്യങ്ങളെ തയ്യാറെടുക്കുന്നതിനായും ഏകോപനസംഘവുമായി അധികൃതർ ചർച്ച നടത്തും.

