കോർക്ക്: കോർക്കിൽ ഗാർഡ ഉദ്യോഗസ്ഥയെ വാഹനം കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതികൾക്ക് ജാമ്യം. 18 കാരനായ ഡീൻ ഹീഫി, 20 വയസ്സുള്ള ഡിയോൺ സ്റ്റാർക്ക് എന്നിവരാണ് കേസിലെ പ്രതികൾ. ഇവർക്കെതിരെ കഴിഞ്ഞ ദിവസം കോടതി കുറ്റം ചുമത്തിയിരുന്നു.
കർശന വ്യവസ്ഥകളോടെയാണ് ഇവർക്ക് ജാമ്യം നൽകിയിരിക്കുന്നത്. വ്യവസ്ഥകൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കും. തിങ്കളാഴ്ച ആയിരുന്നു പ്രതികൾ ചേർന്ന് ആക്രമണം നടത്തിയത്. ഗ്ലാൻമിയർ ബിസിനസ് പാർക്കിൽ നിന്നും വാഹനം മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു പ്രതികൾ. ഇത് തടയാനുള്ള ശ്രമത്തിനിടെ പ്രതികൾ ഉദ്യോഗസ്ഥയെ കാർ ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
Discussion about this post

