കെറി: കൗണ്ടി കെറിയിൽ യുവാവിന് നേരെ ആക്രമണം. സംഭവത്തിൽ 50 വയസ്സ് പ്രായമുള്ള വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ച കഴിഞ്ഞ് ആയിരുന്നു സംഭവം. പരിക്കേറ്റ 30 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഉച്ചതിരിഞ്ഞ് 3.40 ഓടെ ആയിരുന്നു കാഹെർവീഷിവനിലെ കാസിൽമൈൻ റോഡിൽ സംഭവം ഉണ്ടായത്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദൃക്സാക്ഷികൾ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.
Discussion about this post

