വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിലെ ഏറ്റവും വലിയ ഇവന്റായ വൈക്കിംഗ് മാരത്തൺ മത്സരത്തിൽ 5000ലധികം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ. ഇന്നലെയും ഇന്നുമായിട്ടാണ് മാരത്തൺ നടക്കുന്നത്. തുടർച്ചയായ 14ാം വർഷമാണ് മാരത്തൺ സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടെ മാരത്തണിൽ പങ്കാളികളായവരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. പ്രതിവർഷം 25 ശതമാനം പേരുടെ അധിക പങ്കാളിത്തം ഉണ്ടാകുന്നുണ്ടെന്ന് സംഘാടകർ പറയുന്നു. ഈ വർഷം 5200 പേരുടെ പങ്കാളിത്തത്തോടെ മാരത്തൺ റെക്കോർഡ് നേട്ടം കെെവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post

