കോർക്ക്: കോർക്കിലെ ബാൻഡണിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഉപകരണം കണ്ടെത്തി. ഇതേ തുടർന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചു. ഇന്നലെ ആയിരുന്നു സംഭവം.
പ്രദേശവാസികളാണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു. ഉടനെ തന്നെ ആർമി ഇഒഡി ഉൾപ്പെട്ട സംഘം സ്ഥലത്ത് എത്തി പ്രദേശം സുരക്ഷിതമാക്കി. പിന്നീട് ഉപകരണം സ്ഥലത്ത് നിന്നും നീക്കം ചെയ്യുകയായിരുന്നു. മുൻകരുതൽ എന്നോണമാണ് പ്രദേശവാസികളെ സ്ഥലത്ത് നിന്നും മാറ്റിയത്. സ്ഥലത്ത് സാങ്കേതിക പരിശോധന തുടരുകയാണ്.
Discussion about this post

