ഡബ്ലിൻ: രോഗികളുടെ വിശദാംശങ്ങൾ ചോർന്ന സംഭവത്തിൽ എച്ച്എസ്ഇയ്ക്ക് വൻതുക പിഴ. ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷനാണ് ( ഡിപിസി) പിഴ ചുമത്തിയത്. മൂന്ന് ലക്ഷം യൂറോയാണ് പിഴ.
ടുള്ളിമോറിലെ മിഡ്ലാൻഡ് റീജിയണൽ ഹോസ്പിറ്റലിലെ വിവരങ്ങളാണ് ചോർന്നത്. 2018 നവംബറിലാണ് നിയമലംഘനം കണ്ടെത്തിയത്. ഏകദേശം 84,000 ആളുകളുടെ സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങളാണ് ചോർന്നത്. സംഭവത്തിൽ ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ അന്വേഷണം നടത്തിയിരുന്നു. ഇതിന് ശേഷമാണ് നടപടി.
Discussion about this post

