അർമാഗ്: കൗണ്ടി അർമാഗിൽ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വീണ്ടും അന്വേഷണവുമായി പോലീസ്. ഇതിന്റെ ഭാഗമായി വിവരങ്ങൾക്കായി പുതിയ നിർദ്ദേശം പുറപ്പെടുവിച്ചു. 40 വർഷങ്ങൾക്ക് മുൻപ് കള്ളിഹന്ന സ്വദേശി മക്കീവറി കൊല്ലപ്പെട്ട സംഭവത്തിലാണ് പോലീസ് വിവരങ്ങൾ തേടിയിരിക്കുന്നത്.
30 വയസ്സുള്ള യുവാവിന്റെ മൃതദേഹം 1986 ജൂൺ 16 ന് മുല്ലഗഡഫ് പാലത്തിൽ നിന്നാണ് കണ്ടെത്തിയിട്ടുള്ളത്. അജ്ഞാതർ അദ്ദേഹത്തെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ പോലീസിനെ സമീപിക്കേണ്ടതാണ്.
Discussion about this post

