ലെറ്റർകെന്നി: ലെറ്റർകെന്നിയിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. ജൂൺ 14 ന് ഇന്ത്യൻ എംബസിയും ഇന്ത്യൻ കമ്യൂണിറ്റി സെന്റർ ലെറ്റർകെന്നിയും ചേർന്നായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യൻ ആയുഷ് മന്ത്രാലയത്തിന്റെ സർട്ടിഫൈഡ് യോഗ ട്രെയിനറായ അനിൽ അമ്പാട്ട് സെഷനുകൾ നയിച്ചു.
ലെറ്റർകെന്നിയിലെ വെസ്ട്രി ഹാളിൽ ആയിരുന്നു പരിപാടി. സായി ശങ്കർ പരിപാടിയുടെ മുഖ്യ കോർഡിനേറ്ററായി. ഇന്ത്യക്കാരും പ്രാദേശികരും പരിപാടിയുടെ ഭാഗമായി.
Discussion about this post

