ഡബ്ലിൻ: അയർലൻഡിൽ വാഹനമിടിച്ച് 45 കാരൻ മരിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് തടവ്. ആറ് വർഷത്തെ തടവ് ശിക്ഷയാണ് പ്രതി മൈക്കിൾ ബാളിന് വിധിച്ചത്. രണ്ട് വർഷം മുൻപായിരുന്നു ബാളി അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനെ തുടർന്ന് 45 വയസ്സുള്ള നിയാൽ മാക് എനിയാനി കൊല്ലപ്പെട്ടത്.
2024 മാർച്ച് 17 ന് പുലർച്ചെ ദ്രോഗെഡയിൽ വച്ചായിരുന്നു സംഭവം. അമിത വേഗതയിൽ എത്തിയ വാഹനം എനിയാനിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സാകമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പിന്നാലെ പ്രതിയായ മൈക്കിൾ അറസ്റ്റിലാകുകയായിരുന്നു. ജോലിയിൽ നിന്നും ഇയാളെ പിന്നീട് പിരിച്ചുവിട്ടു.
Discussion about this post

