ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ കറന്റ് അഫയേഴ്സ് മാഗസീനായ ദി ഫീനിക്സ് പ്രസിദ്ധീകരണം അവസാനിപ്പിക്കുന്നു. 40 വർഷം നീണ്ട യാത്രയ്ക്കാണ് ഇതോടെ പരിസമാപ്തി കുറിയ്ക്കുന്നത്. ഈ ആഴ്ച മുതൽ പതിപ്പുകൾ ഉണ്ടായിരിക്കില്ലെന്നാണ് വിവരം.
പ്രിന്റിനൊപ്പം ഓൺലൈൻ അവസാനിപ്പിക്കാൻ പോകുകയാണെന്നാണ് വിവരം. പുതിയ സബ്സ്ക്രിപ്ഷനുകൾ സ്വീകരിക്കില്ലെന്ന് നേരത്തെ തന്നെ ഫീനിക്സ് വെബ്സൈറ്റ് വഴി വ്യക്തമാക്കിയിരുന്നു. പെൻഫീൽഡ് ഹോൾഡിംഗ്സാണ് മാസികയുടെ നടത്തിപ്പുകാർ. ഏംഗസ് മുൽകാഹിയാണ് ഇതിന്റെ മാനേജിംഗ് ഡയറക്ടർ.
Discussion about this post

