ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വാഹനാപകടം. 40 കാരൻ മരിച്ചു. ലിമെറിക്കിലെ പല്ലാസ്ഗ്രീനിൽ ആയിരുന്നു സംഭവം. രണ്ട് കാറുകൾ കൂട്ടിയിടിച്ച് ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കാറുകളിൽ ഒന്ന് ഓടിച്ചിരുന്ന ഡ്രൈവർക്കാണ് ജീവൻ നഷ്ടമായത്. അപകടത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. 40 കാരന്റെ മൃതദേഹം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post

