കോർക്ക്: കോർക്കിൽ യുവാവിന് നേരെ ആക്രമണം. സംഭവത്തിൽ പരിക്കേറ്റ 40 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ 30 കാരനെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
തിങ്കളാഴ്ച രാവിലെ 12.30 ഓടെ ആയിരുന്നു സംഭവം. പരിക്കേറ്റ 40 കാരൻ അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടേണ്ടതാണ്.
Discussion about this post

