ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വാഹനാപകടത്തിൽ ഒരു മരണം. 30 വയസ്സുള്ള യുവാവിനാണ് ജീവൻ നഷ്ടമായത്. കോർക്ക് ഓൺ സുയിറിലെ ബാലിനഗർന മേഖലയിൽ ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച വൈകീട്ട് 4.45 ഓടെ ആയിരുന്നു സംഭവം. യുവാവ് ഓടിച്ച ഇരുചക്രവാഹനം കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ യുവാവിന് സംഭവ സ്ഥലത്ത് തന്നെ ജീവൻ നഷ്ടമായി. നിലവിൽ യുവാവിന്റെ മൃതദേഹം വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post

