ഡബ്ലിൻ: അയർലൻഡിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി മെറ്റ് ഐറാൻ. ഈ വാരം മുഴുവൻ രാജ്യത്ത് മഴയുള്ള കാലാവസ്ഥ തുടരും. മഴയ്ക്കൊപ്പം അതിശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു.
ഈ വാരം ചിലയിടങ്ങളിൽ മഴ അതിശക്തമാകാൻ സാധ്യതയുണ്ട്. ഇത് വെള്ളപ്പൊക്കത്തിനും മറ്റ് ബുദ്ധിമുട്ടുകൾക്കും കാരണമായേക്കാം. ഈ വാരം പകൽ സമയങ്ങളിൽ അന്തരീക്ഷ താപനിലയിൽ വളരെ കുറവ് ഉണ്ടാകും. അതേസമയം മഴയ്ക്ക് ശേഷം അതിശക്തമായ ചൂട് ആരംഭിക്കുമെന്നും മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകുന്നുണ്ട്.
Discussion about this post

