ആംബുലൻസ് തൊഴിലാളികൾക്കുള്ള ശമ്പളം സംബന്ധിച്ച പുതിയ ലേബർ കോർട്ട് നിർദേശങ്ങൾ അംഗീകരിക്കാൻ തങ്ങളുടെ അംഗങ്ങളോട് ആവശ്യപ്പെട്ട് യൂണിയനുകൾ. ശമ്പളവർധന അടക്കമുള്ള ദീർഘകാല ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന കാര്യത്തിൽ നാഷണൽ ആംബുലൻസ് സർവീസ് ജീവനക്കാരും, അധികൃതരും തമ്മിൽ ചർച്ചകൾ നടന്നു വരികയാണ്.
ഈ ആവശ്യങ്ങൾ ഉയർത്തിക്കാട്ടി ജീവനക്കാർ കഴിഞ്ഞ മാസം 24 മണിക്കൂർ സമരം നടത്തിയിരുന്നു. തുടർസമരങ്ങളും പദ്ധതിയിട്ടിരുന്നെങ്കിലും ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ അവ വേണ്ടെന്ന് വച്ചിരിക്കുകയാണ് . പാരാമെഡിക്കൽ, സ്പെഷ്യലിസ്റ്റ് പാരാമെഡിക്കുകൾ, എമർജൻസി മെഡിക്കൽ ടെക്നീഷ്യന്മാർ എന്നിവർക്ക് ഗണ്യമായ ശമ്പളവർധനവാണ് ലേബർ കോടതി ശുപാർശ ചെയ്തിരിക്കുന്നത്.
Discussion about this post

