ലാവോയിസ്: പോർട്ട്ലാവോയിസിലെ സെമിത്തേരിയിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. രണ്ട് യുവാക്കൾക്കും രണ്ട് കൗമാരക്കാർക്കും എതിരെയാണ് കേസ് എടുത്തത്. നാല് പേരെയും തിങ്കളാഴ്ച രാവിലെ പോർട്ട്ലാവോയിസ് ജില്ലാ കോടതിയിൽ ഹാജരാക്കി. അതേസമയം ആക്രമണത്തിൽ പരിക്കേറ്റ 40 കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ പരിക്കുകൾ ഗുരുതരമല്ല.
ഞായറാഴ്ച സെന്റ് പീറ്റർ ആൻഡ് സെന്റ് പോൾസ് സെമിത്തേരിയിൽ ആയിരുന്നു സംഭവം. ദിവ്യബലിയ്ക്കിടെ രണ്ട് വിഭാഗങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. ഇതേക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയുന്നവരും ദൃശ്യങ്ങൾ കൈവശമുള്ളവരും പോലീസുമായി ബന്ധപ്പെടണം.
Discussion about this post

