ബെംഗളൂരു : കോൺഗ്രസിനൊപ്പമല്ല വോട്ടർമാർ എസ് ഡി പി ഐയ്ക്കൊപ്പം നിൽക്കണമെന്ന് ആവശ്യപ്പെട്ട കർണാടക മന്ത്രി സമീർ അഹമ്മദ് ഖാൻ വിവാദത്തിൽ . ഉപതെരഞ്ഞെടുപ്പ് നടന്ന ദാവൺഗരെ സൗത്ത് മണ്ഡലത്തിൽ മുസ്ലീം വോട്ടർമാർ എസ് ഡി പി ഐയ്ക്ക് വോട്ട് നൽകണമെന്നാണ് സമീർ അഹമ്മദ് ഖാൻ പുറത്ത് വന്ന ഫോൺ സംഭാഷണത്തിൽ പറയുന്നത് . കെ എം ഡി സി ഡയറക്ടർ മുഹമ്മദ് സിറാജുമായുള്ള ഫോൺ സംഭാഷണമണ് പുറത്ത് വന്നത് .കോൺഗ്രസിനെ വിശ്വാസിക്കാനാവില്ല എന്നാണ് സമീർ പറയുന്നത്.
മുതിർന്ന കോൺഗ്രസ് നേതാവ് ഷാമണൂർ ശിവശങ്കരപ്പയുടെ മരണത്തോടെയാണ് ഏപ്രിൽ 9 ന് ഉപതെരഞ്ഞെടുപ്പ് നടന്നത് . അദ്ദേഹത്തിന്റെ ചെറുമകനായ സമർത്ത് ഷാമണൂർ മല്ലികാർജുനയെ കോൺഗ്രസ് മത്സരിപിച്ചു. അതേസമയം ബിജെപി ശ്രീനിവാസ് ടി ദാസകരിയപ്പയെയാണ് മത്സരിപ്പിച്ചത്. എസ് ഡി പി ഐയുടെ സ്ഥാനാർത്ഥി അഫ്സർ കോഡ്ലിപേട്ടയായിരുന്നു. മണ്ഡലത്തിൽ മുസ്ലീം വോട്ടർമാരുടെ എണ്ണവും കൂടുതലാണ്.
മുസ്ലീം സ്ഥാനാർത്ഥിയെ നിർത്താത്തതിൽ കോൺഗ്രസിനെതിരെ വിമർശനവുമുണ്ടായി. എസ് ഡി പി ഐ സ്ഥാനാർത്ഥിയെ പിന്തുണച്ചതും ,സാമ്പത്തിക സഹായം നൽകിയതും സമീറും കോൺഗ്രസ് നേതാക്കളായ നസീർ അഹമ്മദ് , അബ്ദുൾ ജബ്ബാർ എന്നിവർ ചേർന്നാണെന്നും റിപ്പോർട്ടുകളുണ്ട്.

