ഡബ്ലിൻ: സ്ലഷി ഡ്രിങ്ക്സുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുമായി ഐറിഷ് ഭക്ഷ്യസുരക്ഷാ വകുപ്പ്. 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇവ വാങ്ങി നൽകരുതെന്നാണ് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയർലൻഡ് വ്യക്തമാക്കുന്നത്. ഇവ കുട്ടികളിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
ചൂട് കാലമായതിനാൽ സ്ലഷി പോലുള്ള പാനീയങ്ങൾക്ക് ഡിമാൻഡ് കൂടും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമാണ് സ്ലഷി ഡ്രിങ്ക്സ്. എന്നാൽ ഇതിൽ ഗ്ലിസറോൾ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇതാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണം ആകുക. ഗ്ലിസറോൾ കുട്ടികളിൽ തലവേദന, മനംപുരട്ടൽ, ഛർദ്ദി എന്നിവയ്ക്ക് കാരണമാകും. ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ച് നാല് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇത്തരം പാനീയങ്ങൾ വാങ്ങി നൽകുന്നതിന് വിലക്കുണ്ട്.

