കൊൽക്കത്ത : 15 വർഷത്തെ തൃണമൂൽ ഭരണം അവസാനിപ്പിച്ചാണ് ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിലേറിയത്. 20 ഓളം മണ്ഡലങ്ങളിൽ നടന്നത് ശക്തമായ പോരാട്ടങ്ങളായിരുന്നു. ബംഗ്ലാദേശികളടക്കം നുഴഞ്ഞുകയറ്റക്കാരെ എസ് ഐ ആർ വഴി പുറത്താക്കിയത് തൃണമൂലിന്റെ വിജയത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.
മുഖ്യമന്ത്രിയായിരിക്കെ ന്യൂനപക്ഷപ്രീണനം നടത്തിയിരുന്ന മുഖ്യമന്ത്രിയായിരുന്നു മമത എന്ന് ആരോപണമുയർന്നിരുന്നു. പിന്നീട് ഈ പ്രീണനം ബംഗ്ലാദേശികൾക്കുള്ള പിന്തുണയായും മാറി. ഇതിൽ മുസ്ലീങ്ങൾക്ക് പോലും എതിർപ്പുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണിപ്പോൾ ബംഗാളിൽ നിന്ന് പുറത്ത് വരുന്നത് .
തെരഞ്ഞെടുപ്പ് ഫലങ്ങളുടെ വിശദവിവരങ്ങൾ പുറത്ത് വരുമ്പോൾ മുസ്ലീം ഭൂരിപക്ഷ ബൂത്തുകളിൽ പോലും മുന്നിട്ട് നിന്നത് ബിജെപിയായിരുന്നുവെന്ന വിവരങ്ങളാണിപ്പോൾ പുറത്ത് വരുന്നത് .രാജർഹട്ട് ന്യൂ ടൗൺ സീറ്റിലെ മുസൽമാൻ പാരയിലെ മുസ്ലീം ഭൂരിപക്ഷ ബൂത്തിൽ ബിജെപി വൻ ഭൂരിപക്ഷമാണ് നേടിയത് . ബിജെപിക്ക് 97% വോട്ടുകളാണ് അവിടെ ലഭിച്ചത് . മുൻപ് തൃണമൂൽ കോൺഗ്രസിന് ഉണ്ടായിരുന്ന ലീഡാണ് ബിജെപി മറികടന്നത്.
തൃണമൂലിന്റെ തപഷ് ചാറ്റർജിയെ ബിജെപിയുടെ പീയൂഷ് കനോഡിയ 316 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത് . 207 സീറ്റുകളാണ് ബിജെപി ബംഗാളിൽ നേടിയത് . . ടിഎംസി രാജ്യസഭാ എംപി സാഗരിക ഘോഷ് ഇതിനെ സംബന്ധിച്ച് ട്വീറ്റ് ചെയ്തതും ഏറെ ചർച്ചയായിട്ടുണ്ട്.
“തിരഞ്ഞെടുപ്പ് കമ്മീഷനും, വാനീഷ് കുമാറും, സുപ്രീം കോടതിയും എവിടെയാണ്? ടിഎംസി രാജർഹട്ട്-ന്യൂ ടൗൺ സ്ഥിരമായി വിജയിച്ചുകൊണ്ടിരുന്ന സ്ഥലമാണ്. അവസാന റൗണ്ടിൽ ഭൂരിപക്ഷവും മുസ്ലീങ്ങളുള്ള ഒരു ബൂത്ത് എണ്ണിക്കഴിഞ്ഞപ്പോൾ 97% വോട്ടും ബിജെപിക്ക് “ എന്നാണ് സാഗരിക ഘോഷ് ട്വീറ്റ് ചെയ്തത്.
“വനീഷ് കുമാർ” എന്ന് സംബോധന ചെയ്തത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷിനെതിരെയുള്ള വിമർശനമാണെന്നാണ് സൂചന . സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണും “ഇവിഎം കൃത്രിമത്വം” എന്നാണ് ഇതിനെ വിശേഷിപ്പിച്ചത് . “ബിജെപിക്ക് 97% മുസ്ലീം ഭൂരിപക്ഷ ബൂത്ത് വോട്ടുകൾ നൽകുന്നത് ഇവിഎം കൃത്രിമത്വത്തിന്റെയോ ഇവിഎം മാറ്റിസ്ഥാപിക്കുന്നതിന്റെയോ വ്യക്തമായ തെളിവാണ് ” എന്നാണ് പ്രശാന്ത് ഭൂഷന്റെ സോഷ്യൽ മീഡിയ പോസ്റ്റ്.

