ഡബ്ലിൻ: അയർലൻഡിൽ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ഹോസ്പൈപ്പ് നിരോധനം ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇന്ന് അർദ്ധരാത്രി 12.1 മണി മുതലാണ് നിരോധനം പ്രാബല്യത്തിൽവന്നത്. ഓഗസ്റ്റ് 26 ബുധനാഴ്ചവരെ നിരോധനം തുടരും. ഇന്ന് മുതൽ ഹോസ്പൈപ്പ് ഉപയോഗിച്ച് വാഹനം കഴുകുയോ ചെടിനനയ്ക്കുകയോ ചെയ്യരുത്. നിയമലംഘനം നടത്തിയാൽ കർശന നടപടിയാണ് സ്വീകരിക്കുക.
കഴിഞ്ഞ ആഴ്ച അനുഭവപ്പെട്ട കനത്ത ചൂടിനെ തുടർന്ന് ജലസ്രോതസ്സുകളിൽ വെള്ളം താഴ്ന്ന നിലയിലായിരിക്കുകയാണ്. ഇതേ തുടർന്നാണ് ഉയിസ് ഐറാൻ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. നേരത്തെ ഡബ്ലിൻ, സൗത്ത് ടിപ്പററി, കിൽഡെയർ, മീത്ത്, വെക്സ്ഫോർഡ് എന്നിവിടങ്ങളിലാണ് നിരോധനം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പിന്നീട് ഇത് രാജ്യവ്യാപകമായി നീട്ടുകയായിരുന്നു. അതേസമയം കാലാവസ്ഥ അനുകൂലമാണെങ്കിൽ നിരോധനം നേരത്തെ പിൻവലിച്ചേക്കും.

