ന്യൂഡൽഹി ; ചോദ്യപേപ്പർ ചോർച്ച കേസിൽ ശക്തമായ ശിക്ഷ നൽകുന്ന ഭേദഗതി ബില്ലിന് അംഗീകാരം നൽകി മന്ത്രിസഭ . നീറ്റ് ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ചുള്ള പ്രതിഷേധങ്ങൾക്കിടയിലാണ് നിർണ്ണായക നീക്കം .
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് 2024 ലെ പൊതു പരീക്ഷ നിയമം കൂടുതൽ കർശനമാക്കുന്നതിനുള്ള നിർദ്ദേശം മുന്നോട്ട് വച്ചത് . അടുത്ത ആഴ്ച നടക്കുന്ന മഴക്കാല സമ്മേളനത്തിൽ പാർലമെന്റിൽ ബിൽ അവതരിപ്പിക്കാനാണ് സർക്കാർ നീക്കം.
ചോദ്യപേപ്പർ ചോർച്ച കേസുകളിൽ 10 വർഷം തടവും 10 കോടി രൂപ പിഴയും നൽകുന്ന ശിക്ഷാ വ്യവസ്ഥയാണ് പ്രധാനം.കേസിലെ വിചാരണ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കാനും പറയുന്നുണ്ട്. കേസുകളുടെ വിചാരണ വേഗത്തിലാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികളും സ്ഥാപിക്കും . കഴിഞ്ഞ ദിവസം രാത്രി രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി ഈ സുപ്രധാന ബില്ലിനെ കുറിച്ച് വിശദീകരിച്ചത്.

