ഡബ്ലിൻ: ഡബ്ലിൻ ബൈക്ക് സ്കീം പദ്ധതി അവസാനിക്കുന്ന പശ്ചാത്തലത്തിൽ മറ്റൊരു സേവന പദ്ധതിയ്ക്ക് തുടക്കമിടാൻ ഡബ്ലിൻ സിറ്റി കൗൺസിൽ. പൊതുജനങ്ങളുടെ താത്പര്യം മാനിച്ചാണ് പകരമായി മറ്റൊരു പദ്ധതി ആരംഭിക്കാൻ ആലോചിക്കുന്നത്. അടുത്ത വർഷം അവസാനത്തോടെയാകും നിലവിലെ പദ്ധതി അവസാനിക്കുക.
2009 ലാണ് ഡബ്ലിൻ ബൈക്ക് പദ്ധതി ആരംഭിച്ചത്. പരസ്യകമ്പനിയയ ജെലിഡികോക്ലാണ് ഇത് പ്രവർത്തിക്കുന്നത്. ഈ സ്കീമിൽ ഏകദേശം 1,600 ബൈക്കുകളാണ് ഉൾപ്പെടുന്നത്. 35 യൂറോ വാർഷിക സബ്സ്ക്രിപ്ഷൻ എടുത്ത് ഈ സേവനം ആളുകൾക്ക് പ്രയോജനപ്പെടുത്താം.
Discussion about this post

